Kerala Lottery News
We publish the all-inclusive news about the Kerala lottery on our website earlier than any other website does. You will get the latest Kerala lottery news without any manipulations. Here you can see each and every piece of information about the Kerala lottery, announced by the Kerala lottery department.
We never share any fake news and will not promote the spread of rumours about the Kerala lottery. So you can trust us and we will definitely help to read the truthful news and information regarding Kerala Lottery.
Thiruvonam Bumper Lottery BR-105 Postponed to 4th October 2025, 2 PM
തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു !
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്നു നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് ഒക്ടോബർ 4 ലേക്ക് മാറ്റി. ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിത മായ കനത്ത മഴ കാരണവും ടിക്കറ്റുകൾ പൂർണമായി വിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റി വയ്ക്കണമെന്ന ഏജന്റ്മാരുടെയും വിൽപനക്കാരുടെയും അഭ്യർഥന പരിഗണിച്ചാണ് നറുക്കെടുപ്പ് തീയതി നീട്ടിയതെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ഒക്ടോബർ 4 വരെ ടിക്കറ്റ് വിൽപനയുണ്ടാകും.
ഈ വർഷം 75 ലക്ഷം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവ പൂർണമായും ഏജൻസികൾക്കു വിറ്റെങ്കിലും ഏജൻസികളിലും വിതരണക്കാരിലുമായി വിൽക്കാത്ത ടിക്കറ്റുകൾ ബാക്കിയുണ്ട്. കഴിഞ്ഞ വർഷം 71.40 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ പാലക്കാട് ജില്ലയിലാണ് കൂടുതൽ ടിക്കറ്റ് വിറ്റത്- 14.07 ലക്ഷം. തൃശൂരിൽ 9.37 ലക്ഷം, തിരുവനന്തപുരത്ത് 8.76 ലക്ഷം ടിക്കറ്റുകൾ വീതം വിറ്റു. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം 5 ലക്ഷം വീതം 10 പരമ്പരകൾക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പരമ്പരകൾക്ക് എന്നിങ്ങനെയാണ് പ്രധാന സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.
---
***********
ഭാഗ്യക്കുറി ക്ഷേമനിധി: റദ്ദായ അംഗത്വം പുനർസ്ഥാപിക്കാം
കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ കാസർകോട് ജില്ലാ ഓഫീസ് മുഖേന അംഗത്വം എടുത്ത് അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തി അംഗത്വം റദ്ദായ അംഗങ്ങൾക്ക് അംഗത്വം പുനർസ്ഥാപിക്കാൻ അവസരം. 2019 ഏപ്രിൽ മുതലുള്ള മാസങ്ങളിൽ അംശാദായ അടവ് മുടങ്ങിയത് കാരണം അംഗത്വം റദ്ദായി പോയ ക്ഷേമനിധി അംഗങ്ങൾക്ക് ജൂലൈ 31 വരെ കുടിശ്ശിക പിഴയോടുകൂടി അടച്ച് അംഗത്വം പുനസ്ഥാപിക്കാമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 04994 256404***********
For getting the Kerala Lottery live news, please follow our social media pages and visit our website regularly.
---
---

0 Comments:
Post a Comment